വയനാട്: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മുഖത്തും തുടയിലും പരുക്കേറ്റു. പരുക്കേറ്റ സുമിത്രയെ കല്‍പ്പറ്റ ഗവണ്‍മെന്‍ര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. തരിയോട് ഗവ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സുമിത്ര. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് - തങ്ക ദമ്പതികളുടെ മകളാണ്.
إرسال تعليق