കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലേറ്. കല്ലേറില്‍ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു.
മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീര്‍ത്തന എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.. S10 കോച്ചില്‍ 49 ാം നമ്ബര്‍ സീറ്റിലായിരുന്നു പെണ്‍കുട്ടി. ട്രെയിനില്‍ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടര്‍ ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
إرسال تعليق