ഇരിട്ടി: കീഴ്പ്പള്ളി വാളത്തോട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കീഴ്പ്പള്ളി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിഷേധ സമരം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ശഹീർ കീഴ്പ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി നൗഫൽ വി പി, എം എസ് എഫ് മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് ടി എസ്, എം എഫ് എഫ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ അഫ്നാസ്, താജുദ്ധീൻ പി സി, സ്വാലിഹ് കെ പി, നിഷാദ് കെ, സവാദ് കെ, സഹൽ ടി സംസാരിച്ചു.
റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു
News@Iritty
0
إرسال تعليق