Join News @ Iritty Whats App Group

വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും


മുഖ്യമന്ത്രിക്കെതിരെ തെളിവ് പുറത്തുവിടാനായി ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതിനു തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണാന്‍ അനുമതി തേടി. 11 മണിക്ക് കൂടിക്കാഴ്ച നടക്കും. 11 45 നാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

സ്‌കൂളുകളിലെ ലഹരിവിരുദ്ധ കാംപയ്‌നിലേക്ക് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനമെന്നാണ് വിശദീകരണം. മുഖ്യമന്ത്രി തന്നോട് ചില ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടെന്നും സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം.കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

ഗൂഢാലോചനയുടെ ഫലമാണ് സര്‍വകലാശാലയില്‍ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഞായറാഴ്ച ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി എഴുതിയ കത്ത് നാളെ ഞാന്‍ പുറത്ത് വിടും. അദ്ദേഹം ഏത് കാര്യത്തിനാണ് എന്നില്‍ നിന്നും സഹായം തേടിയതെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് അറിയിച്ച് അദ്ദേഹം എഴുതിയ കത്ത് ഞാന്‍ നാളെ പുറത്ത് വിടും. അവര്‍ യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്.’ ഗവര്‍ണര്‍ ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group