വ്യാഴാഴ്ചയാണ് പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ കത്തെഴുതിവച്ച് നാടുവിട്ടത്.ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്.
പോലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും ഇവർ കുറിച്ചിരുന്നു.
കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുന്നംകുളം പോലീസ് തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്
إرسال تعليق