Join News @ Iritty Whats App Group

ആ​ന​പാ​പ്പാ​ന്മാ​രാ​കാ​ൻ കാത്തെഴുതി വെച്ചു നാ​ടു​വി​ട്ടു ;പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രേ​ണ്ടെ​ന്നും മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ട്ടി​ൽ എ​ത്താ​മെ​ന്നും ഇ​വ​ർ കു​റി​ച്ചി​രു​ന്നു


തൃ​ശൂ​ർ: ആ​ന​പാ​പ്പാ​ന്മാ​രാ​കാ​ൻ നാ​ടു​വി​ട്ട കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. തെ​ച്ചി​ക്കോ​ട്ട്കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​വ​ച്ച് നാ​ടു​വി​ട്ട​ത്.​ആ​ന​പാ​പ്പാ​ൻ​മാ​രാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​തി​നാ​യി കോ​ട്ട​യ​ത്തേ​യ്ക്കു പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രേ​ണ്ടെ​ന്നും മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ട്ടി​ൽ എ​ത്താ​മെ​ന്നും ഇ​വ​ർ കു​റി​ച്ചി​രു​ന്നു.

കു​ട്ടി​ക​ൾ കു​ന്നം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ബ​സ് ക​യ​റി പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കു​ന്നം​കു​ളം പോ​ലീ​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്

Post a Comment

Previous Post Next Post
Join Our Whats App Group