കണ്ണൂര്‍: കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. യുവതിയേയും വൃദ്ധ മാതാവിനേയും വിദ്യാര്‍ത്ഥിയായ മകളേയുമാണ് ജപ്തിയുടെ പേരില്‍ വീട് പൂട്ടി ഇറക്കി വിട്ടത്.
കേരള ബാങ്കാണ് നടപടി സ്വീകരിച്ചത്.കണ്ണൂര്‍ കൂത്തുപറമ്ബിലാണ് സംഭവം. പുറക്കളം സ്വദേശി പിഎം സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭവന വായ്പ എടുത്ത ഇവര്‍ പലിശയടക്കം 19 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി. അതേസമയം ഈ മാസം 15 വരെ ബാങ്ക് തന്നെ നല്‍കിയ സമയ പരിധി നിലനില്‍ക്കെയാണ് ജപ്തി.
2012ലാണ് ഇവര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് ലോണടക്കാന്‍ ഒരുക്കമാണെന്ന് കുടുംബം വ്യക്തമാക്കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ജപ്തിയെന്ന് ബാങ്ക് പറയുന്നു. തിരിച്ചടവിന് മതിയായ സമയം നല്‍കിയിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു.
إرسال تعليق