കണ്ണൂര്‍: കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും മദ്യലഹരിയില്‍ രണ്ടുപേരെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ എരമം സ്വദേശി പ്രവീണിനെയാ(43)ണ് കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മോഷണവും, പിടിച്ചുപറിയും ഉള്‍പ്പെടെ 13 കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. മദ്യലഹരിയില്‍ ഇരുമ്ബ് വടികൊണ്ടായിരുന്നു ഇയാള്‍ ഞായറാഴ്‌ച്ച രാത്രി പന്ത്രണ്ടുമണിക്ക് അക്രമം നടത്തിയത്.
റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പഴയബസ് സ്റ്റാന്‍ഡിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണിക്കൃഷ്ണന്‍(63)കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി ഉമേശന്‍(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ പരുക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രവീണിന് പരുക്കേറ്റിരുന്നു. ഓണക്കാലത്ത് പൂവില്‍പനക്കാര്‍ പന്തലിനായി സൂക്ഷിച്ച ഇരുമ്ബ് കമ്ബികൊണ്ടാണ് പ്രതി അക്രമം നടത്തിയത്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
إرسال تعليق