Join News @ Iritty Whats App Group

രാഹുല്‍ ഗാന്ധി ഡല്‍ഹിയാത്ര ഉപേക്ഷിച്ചു, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സമ്മര്‍ദ്ധം മുറുകുന്നു, ഗെഹ്ലോട്ടിന്റെ നിബന്ധനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി.



രാഹുല്‍ ഗാന്ധി ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. വെള്ളിയാഴ്ച സോണിയാഗാന്ധിയെ കാണാനുള്ള തിരുമാനം രാഹുല്‍ ഉപേക്ഷിച്ചതായാണ് വിവരം. ഭാരത് ജോഡോയാത്ര നിര്‍ത്തി വച്ച് ഡല്‍ഹിക്ക് പോകേണ്ടിതില്ലന്ന തിരുമാനമാണ് രാഹുല്‍ മാറ്റിയത്. രാഹുലിനൊപ്പമുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സോണിയ ഗാന്ധി വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് ഡല്‍ഹിയിലത്തിയിരുന്നു.

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സംസ്ഥാന ഘടകങ്ങള്‍ ഒന്നൊന്നായി പ്രമേയം പാസിക്കിയിരുന്നു. രാഹുലിന്റെ വിശ്വസ്തരായ കെ സി വേണുഗോപാലും, മുന്‍ മധ്യ പ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ജയറാം രമേശുമെല്ലാം രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന നിലപാടിലാണ്. അശോക് ഗഹ്ലോട്ട് വരുന്നതില്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യവുമില്ല.അത് കൊണ്ടാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന സൂചന കെ സി വേണുഗോപാല്‍ ഇന്ന് തള്ളാതിരുന്നതും.

ഇന്ന് സോണിയ ഗാന്ധി ഒരു മണിക്കൂറോളമാണ് കെ സി വേണുഗോപാലുമായി ഈ വിഷയം ചര്‍ച്ച ചെയ്തത്്. രാഹുലല്ലാതെ മറ്റാരെയും അധ്യക്ഷനായി അംഗീകരിക്കില്ലെന്ന സംസ്ഥാനഘടകങ്ങളുടെ നിലപാടാണ് ചര്‍ച്ച ഇവര്‍ ചര്‍ച്ച ചെയ്തത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ ശശി തരൂര്‍ മല്‍സരത്തില്‍ നിന്നും പിന്‍വാങ്ങും. എന്നാല്‍ മനീഷ് തിവാരി മല്‍സരിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ അശോക് ഗെഹ്ലോട്ട് മുന്നോട്ടു വച്ച ഉപാധികളോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അസംതൃപ്തിയുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവാദം തരണം അല്ലങ്കില്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ഗ്‌ഹ്ലോട്ട് മുന്നോട്ടു വച്ചത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ അനുവദിക്കില്ലന്ന നിലപാടിലാണ് അശോക് ഗെഹ്‌ലോട്ട് . ഇതോടെയാണ് രാഹുലിന്റെ അധ്യക്ഷ സ്ഥാനം അടഞ്ഞ അധ്യയമല്ലന്ന സൂചന കെ സി വേണുഗോപാല്‍ നല്‍കിയത്.

Post a Comment

أحدث أقدم
Join Our Whats App Group