Join News @ Iritty Whats App Group

കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു; കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പൂര്‍ണ്ണം;



കണ്ണൂര്‍:പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. ഉളിയില്‍ നരയന്‍പാറയിലാണ് വാഹനത്തിന് നേരെ ഇന്ന് പുലര്‍ച്ചെ പെട്രോള്‍ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. ഇതിനിടെ മട്ടന്നൂര്‍ പത്തൊന്‍പതാം മൈലില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും റോഡില്‍ ടയര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

പത്തൊന്‍പതാം മൈല്‍ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാട്ടൂല്‍ എന്നിവടങ്ങളിലും സംഘര്‍ ഷമുണ്ടായി. റോഡില്‍ ടയര്‍ കൂട്ടിയിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം മുടക്കി. കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

കണ്ണൂരില്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്ബിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അകപ്പെട്ടു പോയവര്‍ക്ക് പൊലീസ് പലയിടത്തും ഗതാഗത സൗകര്യം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. മിക്ക ജില്ലകളിലും കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. 

പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എന്‍.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കൂടാളി, ചാവശേരി . ഉളിയില്‍ എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തമ്ബടിച്ചു നിന്ന് കല്ലെറിഞ്ഞു. പൊലിസെത്തിയാണ് ഇവരെ ഓടിച്ചു വിട്ടത്.പാപ്പിനിശേരി ഇ.എം.എസ് സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം ടാങ്കര്‍ ലോറിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി.

ഉളിയില്‍ പുന്നാട് പെട്രോള്‍ ബോംബറിഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍ വിമാന താവള ജീവനക്കാരന്‍ പുന്നാട് സ്വദേശിയായ നിവേദിന് പരുക്കേറ്റു. ഇയാളെ ഇരിട്ടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടാങ്കര്‍ ലോറികള്‍ തടഞ്ഞിട്ടു.


കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പോപുലര്‍ ഫ്രണ്ട് റോഡ് ഉപരോധിച്ചു. കാല്‍ടെക്‌സില്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തിവീശി മാധ്യമ ഫോട്ടോ ഗ്രാഫര്‍ക്ക് പരിക്കേറ്റു. സുപ്രഭാതം ഫോട്ടോഗ്രാഫര്‍ കെ.എം. ശ്രീകാന്തിനാണ് പരിക്കേറ്റത്. നൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ് പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.


ഭാരവാഹികള്‍ ഉള്‍പെടെ ഇരുപതിലേറെ പ്രവര്‍ത്തകരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ താണയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധം നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group