ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങള്‍ സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു.
കോടിയേരിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പാര്‍ട്ടി തീരുമാനമനുസരിച്ചാണ് അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ പ്രവേശിപ്പിച്ചത്. 15 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്കുശേഷം തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഓഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്.
إرسال تعليق