കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. മത്സരരിക്കാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും 26 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. സോണിയാ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച്ച നടത്തി. താന്‍ അധ്യക്ഷന്‍ ആകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറെന്ന് ഗെലോട്ട് പറഞ്ഞു.
അതേസമയം, ഗെലോട്ട് 12.30 ന് കൊച്ചിയിലെത്തും. കൊച്ചിയിലുള്ള സച്ചിന്‍ പൈലറ്റും ഗെലോട്ടും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഗെലോട്ട് അധ്യക്ഷനായാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ ഇരട്ടപദവി പാടില്ലെന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.
വോട്ടര്‍മാര്‍ക്ക് ക്യുആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്‍പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര്‍പട്ടിക. എന്നാല്‍, ആകെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടര്‍മാര്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തില്ല.
إرسال تعليق