കണ്ണൂര്‍: പട്ടുവം പഞ്ചായത്തിലെ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വയനാട് സ്വദേശികളായ രണ്ട് പേര്‍ തളിപ്പറമ്ബ് പൊലീസ് കസ്‌റ്റഡിയില്‍. വയനാട് മാനന്തവാടി തൊണ്ടര്‍നാട് കോറോം സ്വദേശി കെ.സി വിജേഷ്, പുല്‍പ്പള്ളി സ്വദേശി കെ.സി മനോജ് എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. കഴിഞ്ഞ 14 ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പേരാവൂര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവര്‍ തളിപ്പറമ്ബ് പൊലീസിന്‍റെ പിടിയിലായത്. രാവിലെ എട്ട് മണിയോടെ പെണ്‍കുട്ടിയെ വിജേഷ് കാറില്‍ കയറ്റി വയനാട്ടിലേക്ക് പോകും വഴി തളിപ്പറമ്ബ് കപ്പാലത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. മാര്‍ക്കറ്റില്‍ അനാദി കച്ചവടം നടത്തുന്ന അബ്‌ദുല്‍ ലത്തീഫിനെ ഇടിച്ച കാര്‍ ഉപേക്ഷിച്ച് മനോജിന്‍്റെ സഹായത്തോടെ വയനാട്ടിലെത്തിയെങ്കിലും ഇവരെ വിജേഷിന്‍റെ പിതാവ് മടക്കിയയച്ചു.
തുടര്‍ന്ന് തിരിച്ചു വരുന്നതിനിടയിലാണ് പേരാവൂരില്‍ വച്ച് ഇവര്‍ പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴിയാണ് വിജേഷ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാക്കളുടെ പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുക്കുക.
إرسال تعليق