Join News @ Iritty Whats App Group

തെരുവ്നായ ശല്യം :മുസ്‌ലിം ലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം വ്യാപിക്കുകയും കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേരെ തെരുവ് നായയുടെ അക്രമത്തിന് ഇരയാവുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണ സമിതിയുടെ അനങ്ങാപാറ നയത്തിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ഹംസയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ എം കെ മുഹമ്മദ്‌ മാർച്ച് ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ,എം കെ കുഞ്ഞാലി, പി കെ അഷറഫ്,മാഹിൻ മുഴക്കുന്ന്, സി നസീർ, കെ വി റഷീദ്,എം.എസ്.എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, എം എം നൂർജഹാൻ, ബി മിനി, ഷഫീറ ചാക്കാട്, മൊയ്ദീൻ ചത്തൊത്ത്, വി രാജു എന്നിവർ സംസാരിച്ചു. പി കെ അബൂബക്കർ, മുജീബ് നല്ലൂർ, പി അബൂബക്കർ, ശിഹാബ് പുഴക്കര, ലത്തീഫ് വിളക്കോട്, നസീർ ചാക്കാട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم
Join Our Whats App Group