Join News @ Iritty Whats App Group

മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി അധ്യക്ഷനായി എന്‍. ഷാജിത്ത് മാസ്റ്ററെ തെരഞ്ഞെടുത്തു



മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി അധ്യക്ഷനായി നെല്ലൂന്നി വാര്‍ഡില്‍നിന്നു വിജയിച്ച സി.പി.എം ലെ എന്‍. ഷാജിത്ത് മാസ്റ്ററെ തെരഞ്ഞെടുത്തു.
മുനിസിപ്പല്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷാജിത്ത് മാസ്റ്റര്‍ക്ക് 21 വോട്ടും എതിരാളി മണ്ണൂര്‍ വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ്സിലെ പി. രാഘവന്‍ മാസ്റ്റര്‍ക്ക് 13 വോട്ടും ലഭിച്ചു.
രണ്ടുതവണ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും പിന്നീട് മുനിസിപ്പല്‍ ഉപദേശക സമിതി ചെയര്‍മാനുമായിരുന്ന എന്‍. മുകുന്ദന്‍ മാസ്റ്ററുടെ മകനാണ്.
ചാവശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ലീനയാണ് ഭാര്യ. 2007 ലെ ഭരണസമിതിയില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു ഷാജിത്ത് മാസ്റ്റര്‍.


Post a Comment

أحدث أقدم
Join Our Whats App Group