തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ 8 ശുചീകരണ തൊഴിലാളികളാണ് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ് പ്രതിഷേധിച്ചത്. ചാല സര്‍ക്കിള്‍ എച്ച്.ഐ. തിങ്കളാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കൈമാറും.
സദ്യ എയറോബിക് ബിന്നിലേക്ക് കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. താത്കാലിക ജീവനക്കാരാണ് പ്രതിഷേധിച്ചത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്കു മാറിയെത്തിയയാളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഘോഷം നടത്താന്‍ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും ആഹാരം കളഞ്ഞത് വലിയ തെറ്റാണെന്നും സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാന ഓഫീസില്‍ വെള്ളിയാഴ്ചയും സോണല്‍ ഓഫീസുകളില്‍ ശനിയാഴ്ചയും ആയിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
إرسال تعليق