മലപ്പുറത്തു ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തു പോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം എടുത്തു. കരാറുകാര്‍ക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.
ഷെഡ്യൂള്‍ 4 ല്‍ പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . സംഭവത്തില്‍ വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുക്കും.
إرسال تعليق