കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി തുടരും. സെപ്തംബര്‍ 15 ന് നടക്കുന്ന കെ പി സി സി ജനറല്‍ ബോഡി യോഗത്തിലാണ് കെ സുധാകരനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കുക. മറ്റ് ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും. 281 പി സി സി അംഗങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് കെ സുധാകരനെ ഐക കണ്‌ഠേന കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ തിരുമാനിച്ചത്.
കോണ്‍ഗ്രസില്‍ എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉള്‍പ്പടെ ഷെഡ്യൂള്‍പ്രകാരം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത്.15ന് 11 മണിക്ക് ഇന്ദിരാഭവനില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അധ്യക്ഷന്റെ തിരഞ്ഞൈടുപ്പ്.
കെ സുധാകരനെ തല്‍ക്കാലം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ട എന്നതാണ് കേരളത്തിലെ എല്ലാ നേതാക്കളുടെയും നിലപാട്. ശാരീരികരമായ അവശതകള്‍ അദ്ദേഹത്തിനുള്ളത് കൊണ്ട് കെ പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം അമേരിക്കയില്‍ ചികല്‍സക്ക് പോകുമെന്നാണ് അറിയുന്നത്.
إرسال تعليق