കണ്ണൂർ ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 15 പേർക്കാണ്. ഇതോടെ ഈ മാസം തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 302 ആയിരിക്കുകയാണ്. തെരുവ് നായ്ക്കൾ റോഡിന് കുറുകെ ഓടവെ ബൈക്ക് നായ്ക്കളുടെ മേൽ തട്ടി മറിഞ്ഞ് തളിപ്പറമ്പിൽ യുവാവിന് പരിക്കേറ്റു. ഇയാളുടെ എല്ലുകൾക്ക് ചതവേറ്റിട്ടുണ്ട്. 35കാരനായ ആലിങ്കൽ പ്രനീഷിനാണ് അപകടത്തിൽ വാരിയെല്ലുകൾ ചതഞ്ഞ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ തളിപ്പറമ്പിൽ നിന്ന് നെടിയേങ്ങലിലേക്ക് പോകവെ കുറുമത്തൂർ ചൊറുക്കള ഭാഗത്തുവച്ചായിരുന്നു അപകടം. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പ്രനീഷിനെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമപ്രവർകത്തകൻ എ ദാമോദരനും നായയുടെ കടിയേറ്റിരുന്നു. തളിപ്പറമ്പ് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി വരികയാണ്. ഒപ്പം അപകടങ്ങളും പതിവാകുന്നു.
തെരുവ് നായ ആക്രമണം, കണ്ണൂരിൽ ഇന്നലെ മാത്രം കടിയേറ്റത് 15 പേര്‍ക്ക്, ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 302 പേര്‍
News@Iritty
0
إرسال تعليق