Join News @ Iritty Whats App Group

തെരുവ് നായ ആക്രമണം, കണ്ണൂരിൽ ഇന്നലെ മാത്രം കടിയേറ്റത് 15 പേര്‍ക്ക്, ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 302 പേര്‍


കണ്ണൂർ ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 15 പേർക്കാണ്. ഇതോടെ ഈ മാസം തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 302 ആയിരിക്കുകയാണ്. തെരുവ് നായ്ക്കൾ റോഡിന് കുറുകെ ഓടവെ ബൈക്ക് നായ്ക്കളുടെ മേൽ തട്ടി മറിഞ്ഞ് തളിപ്പറമ്പിൽ യുവാവിന് പരിക്കേറ്റു. ഇയാളുടെ എല്ലുകൾക്ക് ചതവേറ്റിട്ടുണ്ട്. 35കാരനായ ആലിങ്കൽ പ്രനീഷിനാണ് അപകടത്തിൽ വാരിയെല്ലുകൾ ചതഞ്ഞ് ​ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ തളിപ്പറമ്പിൽ നിന്ന് നെടിയേങ്ങലിലേക്ക് പോകവെ കുറുമത്തൂർ ചൊറുക്കള ഭാ​ഗത്തുവച്ചായിരുന്നു അപകടം. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പ്രനീഷിനെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമപ്രവർകത്തകൻ എ ദാമോദരനും നായയുടെ കടിയേറ്റിരുന്നു. തളിപ്പറമ്പ് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി വരികയാണ്. ഒപ്പം അപകടങ്ങളും പതിവാകുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group