Join News @ Iritty Whats App Group

വിദേശ യുവാവുമായി സോഷ്യൽമീഡിയയിൽ അടുപ്പം; അധ്യാപികയ്ക്ക് 12 ലക്ഷം രൂപ നഷ്ടമായി


ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തു. കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണയായി 12 ലക്ഷം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അധ്യാപികയിൽനിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ അധ്യാപിക നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
അപ്രതീക്ഷിതമായാണ് യുവാവുമായി അധ്യാപിക പരിചയത്തിലാകുന്നത്. ഇവരുടെ പരിചയം ഉറ്റബന്ധത്തിലേക്ക് മാറി. ഇതോടെ യുവാവ് അധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയയ്ക്കുകയാണെന്ന് അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ എയർപോർട്ട് കസ്റ്റംസിൽനിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങൾ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അധ്യാപികയ്ക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അധ്യാപികയ്ക്ക് ലഭിച്ചു.

ഫോൺ സന്ദേശത്തിൽ നിർദേശിച്ച അക്കൌണ്ടിലേക്ക് അധ്യാപിക പണം കൈമാറി. എന്നാൽ കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സന്ദേശം ലഭിച്ചു. കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു പലതവണയായി ഏഴു ലക്ഷം രൂപ കൂടി അധ്യാപിക കൈമാറി. സംഗതി ഇത്രയുമായപ്പോൾ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനോട് അധ്യാപിക വിവരം പറഞ്ഞു. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായതെന്ന അധ്യാപികയ്ക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര്‍ പൂനെവാലെ എന്ന വ്യാജേന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം. പണം കൈമാറാൻ നിർദേശം നല്‍കി അധാർ പൂനവാലയുടേതെന്ന പേരിൽ കമ്പനി ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു.

പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ച് ദേശ്പാണ്ഡെ ഫിനാൻസ് വിഭാഗത്തിന് സന്ദേശം ഫോർവേഡ് ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്.

സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് പിന്നീടാണ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പുണെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൂനെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group