വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സംസ്ഥാനത്തുടനീളം 726 നിര്‍മ്മിത ബുദ്ധി കാമറകളുള്‍പ്പെടെ ആയിരം പുതിയ ഹൈടെക് കാമറകള്‍ ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. നിര്‍മ്മിത ബുദ്ധി കാമറകള്‍ക്ക് പുറമേ അമിത വേഗക്കാരെ പൂട്ടാന്‍ എസ്.വി.ഡി.എസ്, റെഡ് സിഗ്നല്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്ന ആര്‍.എല്‍.വി.ഡി.എസ് തുടങ്ങി മൊബൈല്‍ കാമറാ യൂണിറ്റുകളും ഉടന്‍ നിരത്തിലെത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ നിലവിലെ കാമറാ സംവിധാനത്തിന് പുറമേയാണിതെല്ലാം.
ഇന്റര്‍നെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളതാകും കാമറകളുടെ സ്ഥാനം, അത്കൊണ്ട് പിഴയില്‍നിന്ന് ആരും രക്ഷപ്പെടാമെന്ന് കരുതേണ്ട. അപകടമേഖലകള്‍ നിരീക്ഷിച്ച് കാമറകള്‍ പുനര്‍വിന്യസിക്കും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാന്‍ കഴിവുള്ള ത്രീഡി ഡോപ്ലര്‍ കാമറകളാണ് മൊബൈല്‍ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 14 ജില്ലകളിലും ഓരോ കണ്‍ട്രോള്‍ റൂമും ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും ഉണ്ടാകും. ഇവിടെയെല്ലാം ആര്‍.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമേ പിഴയടയ്ക്കാനുള്ള ചെല്ലാന്‍ പ്രോസസിംഗ് സ്റ്റാഫും ഉണ്ടാകും.
*വാഹന വകുപ്പിന് ബമ്പര്‍ കാമറ തിരിച്ചറിയുന്ന നിയമലംഘനങ്ങള്‍*
1) സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക.
2) നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകള്‍ കൃത്യമല്ലെങ്കില്‍ കാമറ കണ്ടെത്തും
3) പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
*വേഗ പരിധി*
കാറുകള്‍ 90 കിലോമീറ്റർ ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍, 85 കിലോമീറ്റർ രണ്ടുവരി ദേശീയപാതയില്‍, 80 കിലോമീറ്റർ സംസ്ഥാന പാതയില്‍, 70 കിലോമീറ്റർ മറ്റു റോഡുകളില്‍
ബൈക്കുകള്‍ 70 കിലോമീറ്റർ നാലുവരി ദേശീയപാതയില്‍, 60 കിലോമീറ്റർ ഇരുവരി ദേശീയ പാതയില്‍, 50 കിലോമീറ്റർ മറ്റു റോഡുകളിൽ.
إرسال تعليق