Join News @ Iritty Whats App Group

പോസിറ്റീവ് പേ സിസ്റ്റവുമായി ബാങ്കുകൾ;വിവരം നൽകിയില്ലെങ്കിൽ ചെക്ക് പാസാക്കില്ല

ഈ മാസം മുതൽ ബാങ്കിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക. 5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്ക് ഇനി മുതൽ പോസിറ്റീവ് പേ സിസ്റ്റം  നിർബന്ധമാക്കിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകൾ. ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകൾ തടയാനാണ് ബാങ്കുകൾ പോസിറ്റീവ് പേ നിർബന്ധമാക്കുന്നത്. ബാങ്കുകൾക്ക് വിവരങ്ങൾ നൽകിയില്ലെങ്കിൽ ബാങ്കുകൾ ചെക്കുകൾ മടക്കും. ഇടപാടുകൾ നടത്തി കഴിഞ്ഞ് ചെക്കുകൾ തിരിച്ച് ലഭിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 

എന്താണ് പോസിറ്റീവ് പേ

ബാങ്ക് ഇടപടികൾ നടത്താത്തവർ വളരെ വിരളമായിരിക്കും. പല ആവശ്യങ്ങൾക്കും പണം ചെക്ക് വഴി കൈമാറുന്നവരും ഏറെയാണ്. ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവർ ഇനി മുതൽ 'പോസിറ്റീവ് പേ' നിർബന്ധിതമായും ചെയ്തിരിക്കണം. പോസിറ്റീവ് പേ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ചെക്കുകൾ ക്ലിയർ ചെയ്യാൻ ബാങ്കുകൾ തയ്യാറാകില്ല. 


ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്. അതായത് ബാങ്ക് നിങ്ങൾക്ക് ചെക്ക് ബുക്ക് നൽകുന്ന സമയത്ത് നിങ്ങൾ നൽകിയ വിവരങ്ങൾ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക. ഇനി മുതൽ ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകൾക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും. 

അഞ്ച് ലക്ഷത്തിനു മുകളിലുള്ള ചെക്ക് ഇടപാടുകൾ നടത്തുന്നവർ ചെക്ക് ഇഷ്യൂ ചെയ്ത തീയതി, ഗുണഭോക്താവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ബാങ്കിന് നൽകണം. ചെക്ക് നൽകുമ്പോൾ ഈ വിവരങ്ങൾ അപഗ്രഥിച്ചാണ് ബാങ്ക് പണം അനുവദിക്കുക. അതിനാൽ തന്നെ എത്രയും വേഗം വിവരങ്ങൾ നൽകിയില്ലെങ്കിൽ വലിയ തുകയ്ക്ക് തളിക്കുന്ന ചെക്കുകൾ മടങ്ങിയേക്കാം. വ്യക്തി വിവരങ്ങൾ, ഇമെയിൽ, മൊബൈൽ ബാങ്കിംഗ് ആപ്പ്, ഓൺലൈൻ ബാങ്കിംഗ് എന്നിവ വഴി ഇലക്ട്രോണിക് ആയും ഫയൽ ചെയ്യാം.  


Post a Comment

أحدث أقدم
Join Our Whats App Group