ഉപരാഷ്ട്രപതി പദത്തിൽ ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ കക്ഷി നേതാക്കൾ സംസാരിക്കും. (venkaiah naidu farewell today)
വൈകിട്ട് ആറ് മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന യാത്ര അയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും രാജ്യസഭാ അംഗങ്ങളും പങ്കെടുക്കും. യോഗത്തിൽ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗം നടത്തും.
ബിജെപി ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017 ൽ ഓഗസ്റ്റ് 11 ൽ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂർത്തിയാക്കിതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ വ്യാഴാഴ്ച സ്ഥാനമേൽക്കും.
إرسال تعليق