ഇരിട്ടി: ടൗൺ മുസ്ലിം ലീഗിന്റെ കീഴിൽ പയഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടന കർമ്മവും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ , സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ , അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി നിർവഹിച്ചു
മുഹമ്മദ് അലി മൗലവി നുച്യാട് അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനയും നടത്തി. ജനറൽ സെക്രട്ടറി നാസർ കേളോത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് സി അന്തു മസാഫി അധ്യക്ഷത വഹിച്ചു. കെ ടി മുഹമ്മദ്. എംകെ ഹാരിസ് , മുനിസിപ്പൽ കൗൺസിലർ വി പി റഷീദ്, അബ്ദുറഹിമാൻ ചാല, ഹംസ തറാൽ, ടി.കെ മുഹമ്മദലി , സലാം അയ്യങ്കുന്ന്, നിസാർ പുന്നാട് , യൂസഫ്, പി.വി റഫീഖ് എന്നിവർ പ്രസംഗിച്ചു
إرسال تعليق