കണ്ണൂര്‍: കെഎസ്‌ആര്‍ടിസിയില്‍ ഡീസല്‍ക്ഷാമം വീണ്ടും.
കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്ന് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താനിരുന്ന ഭൂരിഭാഗം സര്‍വീസുകളും ഡീസല്‍ ക്ഷാമം കാരണം മുടങ്ങി. എഴുപതോളം സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസിയില്‍ നിന്നും ഇന്ന് മുടങ്ങിയത്. പത്തോളം സര്‍വീസുകള്‍ മാത്രമാണ് ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത്.ഇന്ന് ഉച്ചവരെയുള്ള സര്‍വീസ് മുടങ്ങിയതിനാല്‍ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാവും. വലിയതോതില്‍ ഡീസല്‍ വാങ്ങുമ്ബോള്‍ എണ്ണ കമ്ബിനികള്‍ അധിക തുക ഈടാക്കുന്നതിനാല്‍ കെഎസ്‌ആര്‍ടിസി ഇപ്പോള്‍ വലിയതോതില്‍ ഡീസല്‍ വാങ്ങുന്നത് നിര്‍ത്തി.എടക്കാടുള്ള പമ്ബില്‍ നിന്നാണ് കണ്ണൂര്‍ ഡിപ്പോയിലേക്ക് ഇപ്പോള്‍ ഡീസല്‍ എത്തുന്നത്. എന്നാല്‍ സമയത്ത് ഡീസല്‍ എത്തിക്കാന്‍ എടക്കാടുള്ള പെട്രോള്‍ പമ്ബിന് സാധിച്ചില്ല. ഇതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമായി ഇപ്പോള്‍ പറയുന്നത്.
അന്വേഷിച്ചപ്പോള്‍ ഉച്ചയോടെ എടക്കാടില്‍ നിന്ന് പെട്രോള്‍ എത്തും എന്നാണ് അറിയുന്നത്. പ്രതിദിനം 12000 ലിറ്ററാണ് എടക്കാട് പെട്രോള്‍ പമ്ബില്‍ നിന്നും കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക് എത്തിക്കേണ്ടത്. ഉച്ചയോടെ നാലായിരം ലിറ്റര്‍ പെട്രോള്‍ എങ്കിലും എത്തിക്കാം എന്നാണ് എടക്കാട് നിന്നുള്ള ആദില്‍ പെട്രോള്‍ പമ്ബ് അധികൃതര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയെ അറിയിച്ചിട്ടുള്ളത്.
കെഎസ്‌ആര്‍ടിസി ആശ്രയിച്ച് കണ്ണൂരില്‍ നിന്നും ദീര്‍ഘ യാത്ര പോകുന്ന നിരവധി ആളുകള്‍ സര്‍വീസ് മുടങ്ങിയതിനാല്‍ ഇന്ന് ബുദ്ധിമുട്ടി. വേണ്ട എണ്ണ എടക്കാട് പെട്രോള്‍ പമ്ബില്‍ ലഭ്യമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിലും ആയതിനാല്‍ തന്നെ ഡീസല്‍ പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
إرسال تعليق