ഇരിട്ടി: അതുല്യമായ നേതൃപാടവവും വശ്യമായ പെരുമാറ്റ രീതിയു കൊണ്ട് ഏവരുടെയും അംഗികാരം പിടിച്ചുപറ്റിയ പണ്ഡിതനായിരുന്നു അബ്ദുൾ ലത്തീഫ് സഅദിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ, ആയുസ്സിന്റെ അവസാനം വരെ ദിനിനും സുന്നത്ത് ജമാഅത്തിനും വേണ്ടി കർമ്മരംഗത്ത് ജ്വലിച്ചു നിന്ന പണ്ഡിതനെയാണ് സഅദിയുടെ വിയോഗത്തോടെ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ സുന്നീ മജ്ലിസിൽ നടത്തിയ അബ്ദുൽ ലത്തിഫ് സഅദി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ്
പട്ടുവം കെ.പി.അബൂബക്കർ മുസ്ല്യാർ അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
പരിയാരം അബ്ദുൾ റഹ്മാൻ മുസ്ല്യാർ, അബ്ദുൾ ഹക്കിം സഅദി, പ്രഫ: യു.സി.അബ്ദുൾ മജീദ്, പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ, സയ്യിദ് സഅദ് തങ്ങൾ, സയ്യിദ് സുഹൈൽ തങ്ങൾ, സയ്യിദ് ശാഫി തങ്ങൾ, പി.കെ.അലി കുഞ്ഞി ദാരിമി, ആർ.പി.ഹുസൈൻ മാസ്റ്റർ, അബ്ദുൾ റഷീദ് ദാരിമി, വി.വി.അബൂബക്കർ സഖാഫി, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, പനാമ മുസ്ഥഫ ഹാജി, എം.കെ.ഹാമിദ് മാസ്റ്റർ, അബ്ദുള്ളക്കുട്ടി ബാഖവി, അബ്ദുൾ റഷീദ് നരിക്കോട്, ഹനീഫ് പാനൂർ, മുഹമ്മദ് സഖാഫി ചൊക്ലി, ബി.എ.അലി മൊഗ്രാൽ, ഫിർദൗസ് സഖാഫി കടവത്തൂർ, ഉമ്മർ ഹാജി, അഷ്റഫ് സഖാഫി കാടാച്ചിറ ,നിസാർ അതിരകം എന്നിവർ സംസാരിച്ചു.
إرسال تعليق