Join News @ Iritty Whats App Group

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി


യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ 22 മാസമായി തടവിലാണ്. 2020 ഒക്ടോബർ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ കലാപശ്രമം നടത്തി എന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎഎ, എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു

Post a Comment

أحدث أقدم
Join Our Whats App Group