ഇരിട്ടി: ഇരിട്ടി നഗരസഭയിലെ അഴിമതിയും വിജിലൻസ് അന്വേഷണങ്ങളും വെള്ളപൂശാൻ ശ്രമിക്കുന്ന ഇരിട്ടി നഗരസഭ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്‌ഘാടനം ചെയ്തു . കേരളത്തിൽ ഇപ്പോൾ ചുവന്ന ട്രൗസറിട്ട് നടക്കുന്ന ആർക്കും ഏതു അഴിമതിയും നടത്താം എന്ന അവസ്ഥയാണ് ഉള്ളതെന്നും ഇവർക്ക് പൂർണ്ണ സംരക്ഷണം ഒരുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും ഹരിദാസ് പറഞ്ഞു.
ബി ജെ പി ചാവശ്ശേരി ഏരിയ പ്രസിഡൻ്റ് സി.പി. ശശീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, കൗൺസിലർ എ.കെ. ഷൈജു എന്നിവർ സംസാരിച്ചു. ഇരിട്ടി ഏരിയ ഉപാദ്ധ്യക്ഷൻ എം. ശ്രീരാജ് സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി വി.എം. പ്രശോഭ് നന്ദിയും പറഞ്ഞു. നേതാക്കളായ വി.വി.ചന്ദ്രൻ , കെ.ശിവശങ്കരൻ, സി.പി. അനിത, പി.പി. ജയലക്ഷ്മി, വി. പുഷ്പ, സി.കെ. അനിത, എൻ. സിന്ധു, പ്രിജേഷ് അളോറ, പി. സജിന, പി. ജിനേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
إرسال تعليق