കാക്കനാട്: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ ഇനി മുതൽ കുടങ്ങും. ഇത്തരക്കാരെ കുടുക്കാൻ മൂത്രപ രിശോധന സംവിധാനവുമായി പോലീസ് റോഡിലിറങ്ങും.
ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിക്കപ്പെടുന്നവർ മൂത്രം ഒഴിക്കേണ്ടി വരും.
മൂത്ര പരിശോധനയിലൂടെ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്ന നവീന സംവിധാനമാണ് പോലീസ് പ്രയോഗിക്കുന്നത്.
അതിനായി മൂന്നു തുള്ളി മൂത്രമാണ് വേണ്ടി വരിക. കോവിഡ് ഉണ്ടോ എന്ന് കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് കിറ്റ് മാതൃകയിലുള്ള ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഡിവൈസിൽ മൂന്നു തുള്ളി മൂത്രം ഒഴിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയും.പക്ഷേ ഇതിനായി കടന്പകൾ ഏറെയുണ്ട് ഉദ്യോഗസ്ഥർ പറയുന്നു.
റോഡരുകിൽ ഇടക്കിടക്ക് ശുചി മുറികൾ ഒരുക്കേണ്ടി വരും. അല്ലെങ്കിൽ പൊതുശുചി മുറികളുടെ അരികിൽ വാഹന പരിശോധന നടത്തേണ്ടി വരും.
അതുമല്ലെങ്കിൽ ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടിവരും.
മദ്യപിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിക്കുകയാണ് ചെയ്യുന്നത്. മറ്റു മയക്കുമരുന്നുകൾ ഉപയോഗിച്ചത് കണ്ടെത്താൻ ഇനി മുതൽ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഡിവൈസിൽ മൂത്രം ഒഴിക്കണം.
ഇതെങ്ങനെ പ്രായോഗികമാക്കുമെന്നതാണ് പോലീസിന് തലവേദനയാകുന്നത്. മയക്കുമരുന്നുകൾ ഉപയോഗിച്ച വരെ കണ്ടെത്താൻ ചൈനയിൽനിന്നു അബോണ് ബയോഫാം കന്പനിയുടെ ഡ്രഗ് സ് ക്രീൻ ടെസ്റ്റ് ഡിവൈസ് രണ്ടെണ്ണം വീതം ഓരോ പോലീസ് സ്റ്റേഷനുകളിലും എത്തിക്കഴിഞ്ഞു.
എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ 17 ഇനം ലഹരിമരുന്നുകൾ ഉപയോഗിച്ച വരെ ഈ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.
മയക്കുമരുന്നിന് അടിമകളാകുന്നവർ ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന ലക്ഷ്യമാണ് ഈ പരിശോധനയ്ക്കു പിന്നിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.
إرسال تعليق