Join News @ Iritty Whats App Group

രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ കുത്തേണ്ടത് വ്യവസായ സ്ഥാപനങ്ങളുടെ മുന്നിലല്ല: പി രാജീവ്



രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ കുത്തേണ്ടത് വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിലല്ലന്ന് വ്യവസായ മന്ത്രി പി രാജീവ ഏത് പാര്‍ട്ടിയുടേതായാലും അങ്ങനെ പാടില്ല. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ല എന്നും പി. രാജീവ് നിയമസഭയില്‍ പറഞ്ഞു.

2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനങ്ങളും സംബന്ധിച്ച ചര്‍ച്ചയുടെ മറുപടിയിലാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്. . തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ എതിര്‍പ്പുകള്‍ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താന്‍ എത്തുന്നവര്‍ക്ക് എതിര്‍പ്പുകള്‍ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്.

പ്രതിപക്ഷം ഈ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് എ എന്‍ ഷന്‍സീര്‍ വാദിച്ചെങ്കിലും അത് വ്യവസായ മന്ത്രി മുഖവിലക്കെടുത്തില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല എന്നതു കൊണ്ടാണ് അവര്‍ക്കെതിരെ നടപടി ഉണ്ടായതെന്നാണും മന്ത്രി വിശദീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group