Join News @ Iritty Whats App Group

മർദിച്ചവശനാക്കി റോഡരികിൽ തള്ളിയ യുവാവ് മരിച്ചു; പ്രതി പിടിയിൽ


കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ഓഗസ്റ്റ് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു പി സ്‌കൂള്‍ പരിസരത്ത് റോഡില്‍ നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണത്തിൽ യുവാവിനെ മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group