കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ കേസിലെ പ്രതികള്‍ ഏറ്റുമുട്ടി. തൃശൂര്‍ സ്വദേശികളായ സാജന്‍, നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പത്താം ബ്ലോക്കില്‍ ഇന്ന് രാവിലെയാണ് സംഭവം.സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനില്‍ക്കുകയായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംഘര്‍മുണ്ടാകുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ അമര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
إرسال تعليق