Join News @ Iritty Whats App Group

' മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം';കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ


കൊച്ചി: തൊണ്ടി നശിപ്പിക്കൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള ആന്റണി രാജു പ്രതിയായ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും.
നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍നടപടികളിലേക്ക് മജിസ്‌ട്രേറ്റ് കോടതി പോയിരിക്കുന്നത്. ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ ഇത്തരത്തില്‍ കുറ്റം ചുമത്താന്‍ കഴിയില്ല. താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയല്ലെന്നും ആന്റണി രാജു ഹർജിയിൽ പറയുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാണ് ആവശ്യം.

കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കേയാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ, കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group