തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന് റവന്യുമന്ത്രി കെ.രാജന്‍. ഷോളയാര്‍, പെരിങ്ങല്‍ക്കൂത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെയാണ് പുഴയില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് കടന്നത്. മത്സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി മാധ്യമങ്ങള്‍ വഴി അറിയിച്ചു.
ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ലോവര്‍ പെരിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് അലര്‍ട്ട്.
എന്‍ഡിആര്‍എഫും നേവിയും എയര്‍ഫോഴ്‌സും സൈന്യവും ഇന്തോ -ഡിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സി.ആര്‍പി.ഫ്, ബി.എസ്.എഫ് എന്നിവരും സജ്ജമാണ്. നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും ബോട്ടുകള്‍ എറണാകുളത്ത് സജ്ജമാണ്. അപകടമുണ്ടായാല്‍ ഉടന്‍ സ്ഥലത്തെത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പ് ജാഗ്രത ക്കുറവ് വരുത്തിയിട്ടില്ല. നാളെ വരെ ജാഗ്രത നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കും. സ്‌കൂളുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കും. ആളുകള്‍ക്കൊപ്പം വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിതമാക്കും. ജനങ്ങള്‍ ജില്ലാ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
അനാവശ്യമായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. മറിച്ചുള്ള പ്രചാരണത്തിന് ആളുകള്‍ പോകരുത്.- മന്ത്രി ആവശ്യപ്പെട്ടു.
إرسال تعليق