കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. രാജ്യത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു
ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഭൂപേഷ് ബാഗലിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ അത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.
إرسال تعليق