കനറാ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐ.എസ്.എസ് കണ്ണൂരിനെ 'സമ്പൂർണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി' പ്രഖ്യാപിച്ചു. ഡെബിറ്റ്- ക്രെഡിറ്റ് കാർഡ്, ഇൻ്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റൽ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഡിജിറ്റൽ ആക്കുന്നതിനും, യോഗ്യതയുള്ള എല്ലാ കറണ്ട്- സേവിങ്സ് അക്കൗണ്ടുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം പ്രവർത്തന ക്ഷമമാക്കുന്നതിനും റിസർവ് ബാങ്കും സംസ്ഥാന തല ലീഡ് ബാങ്കേഴ്സ് സമിതിയും നിർദ്ദേശിച്ചതിനെ തുടർന്നാണ് ജില്ലയിലെ ബാങ്കുകൾ ഈ പദ്ധതി നടപ്പിലാക്കിയത്. ഫുട്ബോൾ താരം വിനീത് സി.കെ പ്രതീകാത്മകമായി 'ഗോൾ' വലയിലാക്കിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
إرسال تعليق