ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന്
ഇന്നു പുലർച്ചെ മരണപ്പെട്ടത്..ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ഇന്നലെ വൈകീട്ട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലർച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് അലീമയുടെയും മകളാണ്.
ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു)
വേലിക്കോത്ത് അബ്ദുൾ സത്താറിൻ്റെ ഭാര്യയാണ്.
മക്കൾ: റാസി, റസൽ(ഇരുവരും മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പി.പി.
മുനീർ (ടാക്സി ഡ്രൈവർ ഇരിട്ടി ടൗൺ ), ഷംസുദ്ധീൻ, , ശിഹാബ് ജമീല.
കബറടക്കം: ഇന്ന് (ഞായറാഴ്ച്ച) പകൽ 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
إرسال تعليق