മുഖ്യമന്ത്രിയും മുന്‍ മന്ത്രി കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.
ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടേയും എം ശിവശങ്കറിന്റേയും നിര്‍ദേശ പ്രകാരമാണ് താന്‍ ഇടപെടല്‍ നടത്തിയതെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
കോഴിക്കോടായിരുന്നു ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നതെന്ന് സ്വപ്‌ന പറഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്നതിനെക്കുറിച്ചോ ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയെക്കുറിച്ചോ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചില്ല. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം താനാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
إرسال تعليق