Join News @ Iritty Whats App Group

പൊലീസിനെ കണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെ പതിനേഴുകാരനായ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ മതിലിൽ ഇടിച്ചു തകർന്നു;അമ്മക്കെതിരെ കേസ്


കാസർകോട്: പതിനേഴുകാരനായ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ മതിലിൽ ഇടിച്ചു തകർന്നു. പൊലീസിനെ കണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെയാണ് കാർ മ​തി​ലിൽ ഇടി​ച്ചു ത​ക​ര്‍​ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ചി​ത്താ​രി കൊ​ട്ടി​ല​ങ്ങാ​ടാ​ണ് പതിനേഴുകാരൻ ഓടിച്ച കാർ അ​പ​ക​ടത്തിൽപ്പെട്ടത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ രാ​വ​ണീ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​ര്‍ ഏ​റ​ക്കു​റെ ത​ക​ര്‍​ന്നെ​ങ്കി​ലും കാ​ര്‍ ഓ​ടി​ച്ച വി​ദ്യാ​ര്‍​ഥി​യും കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യും പ​രി​ക്കേ​ല്‍​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു.

ഇവർക്ക് പിന്നാലെ എത്തിയ പൊലീസ് സംഘമാണ് കാറോടിച്ച ആൺകുട്ടിയെയും സഹപാഠിയെയും ആശുപത്രിയിൽ എത്തിച്ചത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഇവരെ വി​ട്ട​യ​ച്ചു. 17 വ​യസു​കാ​ര​നാ​യ മ​ക​ന് ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യതിന് കാറിന്‍റെ ഉടമയായ അമ്മയ്ക്കെതിരെ ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

أحدث أقدم
Join Our Whats App Group