കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് പതിനേഴുകാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഏറക്കുറെ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ച വിദ്യാര്‍ഥിയും കാറില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവർക്ക് പിന്നാലെ എത്തിയ പൊലീസ് സംഘമാണ് കാറോടിച്ച ആൺകുട്ടിയെയും സഹപാഠിയെയും ആശുപത്രിയിൽ എത്തിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വൈദ്യപരിശോധന നടത്തി ഇവരെ വിട്ടയച്ചു. 17 വയസുകാരനായ മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Post a Comment