ന്യൂഡൽഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ മലയാളികൾക്ക് ഓണാസംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന് പിന്നാലെ ഇനിയും വരുന്ന ആഘോഷങ്ങളെ പരാമർശിക്കുമ്പോഴാണ് മോദി ഓണത്തെക്കുറിച്ച് പറഞ്ഞത്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനം എന്ന മഹത്തായ ആഘോഷത്തോടൊപ്പം ഇനിയുമേറെ ആഘോഷങ്ങള്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ നടക്കാനിരിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം, ഗണപതി ആരാധനയുടെ ഉത്സവം ഗണേശ ചതുർഥിയാണ്. അതിനു മുന്നോടിയായി ഓണാഘോഷവും ആരംഭിക്കും. 30നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിൽ നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അർഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും.
ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവങ്ങള്‍ക്കൊപ്പം 29ന് മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. അതു ദേശീയ കായിക ദിനമായി നാം ആഘോഷിക്കും. നമ്മുടെ യുവ കളിക്കാര്‍ ആഗോളവേദികളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് തുടരട്ടെ. അത് ധ്യാന്ചന്ദിനുള്ള നമ്മുടെ ആദരവായി മാറും- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
إرسال تعليق