കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റാണ് ശമ്പളം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
إرسال تعليق