മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് 1812 ഗ്രാം സ്വർണ മിശ്രിതവുമായി കസ്റ്റംസ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സജിതയെ സംശയത്തെ തുടർന്ന് പരിശോധിക്കുക ആയിരുന്നു. രണ്ട് പാക്കറ്റുകളിൽ ആയാണ് മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ഒളിപ്പിച്ചത്. മലപ്പുറം വാഴയൂർ സ്വദേശിനിയായ സജിത വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ്.
കഴിഞ്ഞ ദിവസം 3132 ഗ്രാം സ്വർണം ആണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത്. മൂന്ന് പേരിൽ നിന്നായി ആണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്. പാലക്കാട് പാമ്പര കൊട്ടക്കാട്ടിൽ മുഹമ്മദ്, തിരുവനന്തപുരം ഇടിഞ്ഞിൽ മങ്കായിൽ സുനീഷ, മലപ്പുറം കൊളത്തൂർ മുഹമ്മദ് യാസിർ എന്നിവരിൽ നിന്ന് ആണ് സ്വർണം പിടിച്ചെടുത്തത്.
ഇലക്ട്രിക് കെറ്റിലിന് ഉള്ളിൽ ഒളിപ്പിച്ച് ആണ് മുഹമ്മദ് സ്വർണം കടത്തിയത്. ജിദ്ദയിൽ നിന്ന് വന്ന ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഇലക്ടിക് കെറ്റിൽ സംശയാസ്പമായിരുന്നു. ഇത് പരിശോധിച്ചപ്പോൾ വെൽഡിംഗ് അടയാളങ്ങൾ മറക്കാൻ പെയിൻ്റ് ചെയ്തത് കണ്ടു. സാധാരണയിൽ കവിഞ്ഞ ഭാരം ഉള്ള കെറ്റിൽ മുറിച്ച് പരിശോധിച്ചപ്പോൾ ആണ് സ്വർണം കണ്ടെത്തിയത്. വളയ രൂപത്തിൽ 494 ഗ്രാം സ്വർണം ആണ് കെറ്റിലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് . 25 66 330 രൂപയോളം മൂല്യം വരുന്നത് ആണ് സ്വർണം.
ഷാർജയിൽ നിന്ന് ആണ് തിരുവനന്തപുരം സ്വദേശി സുനീഷ കരിപ്പൂരിൽ എത്തിയത്. ബാഗേജിൽ ആഭരങ്ങളായി ആണ് ഇവർ സ്വർണം ഒളിപ്പിച്ച് കടത്തിയത്. 24 കാരറ്റ് സ്വർണം വളകളായും മാലയുടെ രൂപത്തിലും ആണ് ഇവർ കൊണ്ട് വന്നത്. 831 ഗ്രാം തൂക്കം വരും ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്. 43 17 045 രൂപ മൂല്യം കണക്കാക്കുന്നുണ്ട് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾക്ക്.
2093 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിൽ ആണ് മുഹമ്മദ് ആസിറിൽ നിന്ന് പിടിച്ചെടുത്തത്. ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ ഇയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ഷൂസിനുള്ളിലും അടിവസ്ത്രത്തിലും പ്രത്യേക അറ തുന്നിച്ചേർത്ത് അതിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മിശ്രിത രൂപത്തിൽ ഉള്ള സ്വർണ്ണം . 1807 ഗ്രാം സ്വർണം ഇതിൽ നിന്നും വേർ തിരിച്ച് എടുത്തിട്ടുണ്ട്.
إرسال تعليق