Join News @ Iritty Whats App Group

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട;പിടികൂടിയത് ഒരു കിലോ സ്വർണ്ണം


കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കിലോയിലധികം സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ബിന്‍ റഷീദ് മുഹമ്മദ് കസ്റ്റംസിന്റ പിടിയില്‍.ഡി ആര്‍ ഐ കണ്ണൂര്‍ യൂണിറ്റ്, എയര്‍ ഇന്റലിജിന്‍സ്, എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാസര്‍ഗോഡ് കളനാട് സ്വദേശി മുഹമ്മദ് ബിന്‍ റഷീദ് മുഹമ്മദ് പിടിയിലായത്. വ്യക്തമായ രഹസ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ദുബായ്ല്‍ നിന്നും കണ്ണൂരിലെത്തിയ ഇയാള്‍ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കാപ്‌സ്യുളുകള്‍ക്കുള്ളില്‍ മിശ്രിതമാക്കിയ നിലയിലായിരുന്നു സ്വര്‍ണം.4 കാപ്‌സ്യുളുകളിലുമായി 1172 ഗ്രാം സ്വര്‍ണമിശ്രിതമായിരുന്നു ഉണ്ടായത്. ഇവയില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ 53,40,250 രൂപ വിലമതിക്കുന്ന 1025 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.

കസ്റ്റംസ് സൂപ്രണ്ട്മാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് ദഹിയ, നിഷാന്ത് താക്കൂര്‍, ജൂബര്‍ ഖാന്‍, സുരേന്ദ്ര ജങ്കിദ്, അഭിഷേക് വര്‍മ ഹെഡ് ഹവില്‍ദാര്‍ എംവി വത്സല, ഓഫീസ് സ്റ്റാഫുമാരായ ലിനേഷ്, ലയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

1 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group