Join News @ Iritty Whats App Group

ഇരിട്ടി നഗരസഭാ കൗൺസിൽ ഹോളും അനുബന്ധ ഓഫീസുകളും ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: ഇരിട്ടി നഗരസഭക്കായി പുതുതായി പണിത കൗൺസിൽ ഹോളിന്റെ ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. സാമ്പ്രദായിക സേവനത്തിനപ്പുറം ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനുള്ള വൻകിട സംരംഭം ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. വിഭവങ്ങൾ പരമാവധി ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതു സമ്പദ് വ്യവസ്ഥയിൽ കാര്യശേഷിയോടെ ഇടപെടാൻ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയുമെന്നും കാലത്തിനൊപ്പം മാറുക മാത്രമാണിനി പോംവഴിയെന്നും അദ്ദേഹം പറഞ്ഞു സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. അനുബന്ധ ഓഫീസുകൾ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു . നഗരസഭാ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. ബൽക്കിസ്, എ.കെ. രവീന്ദ്രൻ, കെ.സുരേഷ്, കെ. സോയ, ടി.കെ. ഫസീല, കൗൺസിലർമാരായ വി.ശശി, എ.കെ. ഷൈജു, പി. ഫൈസൽ, മുൻ ചെയർമാൻ പി.പി. അശോകൻ, കെ.വി. സക്കീർ ഹുസൈൻ, പി.കെ. ജനാർദ്ദനൻ, അഷ്റഫ് ചായിലോടൻ, സത്യൻ കൊമ്മേരി, കെ.പി. പത്മനാഭൻ, അബ്ദുൾ സത്താർ, കെ.മുഹമ്മദലി, സി.വി.എം. വിജയൻ, ജയ്സൺ ജീരകശ്ശേരി, നഗരസഭ സെക്രട്ടറി കെ. അഭിലാഷ്, എ ഇ എ.സ്വരൂപ്, എന്നിവർ സംസാരിച്ചു. നഗരസഭയുടെ 2019-20, 21-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group