ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
അനസിനെ ഇന്ന് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 20നാണ് ഖത്തറില്‍ നിന്ന് യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് മകനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനസ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും ഖത്തറില്‍ നിന്നു കൊണ്ടു വന്ന സാധനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞത്. അനസിനെ കാണാതായതിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി കേസിന് ബന്ധമുണ്ട് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.
إرسال تعليق