Join News @ Iritty Whats App Group

കനത്ത മഴയിൽ പേരാവൂർ - നെടും പോയിൽ മേഖലയിൽ വ്യാപക നാശനഷ്ടം

തെറ്റുവഴി മുതൽ തൊണ്ടി വരെ പുഴയുടെ സമീപത്തായുള്ള വീടുകളിൽ വെള്ളം കയറി. തൊണ്ടി പേരാവൂർ റോഡിലെ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തൊണ്ടി പാലത്തിൽ നിന്നും 100 മീറ്റർ അകലെയുള്ള മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

പേരാവൂർ മേലെ വെള്ളറ എസ്ടി കോളനിയിൽ ഒരു വീട് തകർന്ന് ഒരാളെ കാണാതായി.

നെടുംപുറംചാലിൽ ഒഴുക്കിൽ പെട്ട രണ്ട് സ്ത്രീകളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി.

പേരാവൂർ നെടുംപുറംചാൽ ഹെൽത്ത്‌ സെന്ററിനു സമീപം ഉരുൾ പൊട്ടി

നെടുംപൊയിൽ ടൗണിലും തൊണ്ടിയിൽ ടൗണിലും നിരവധി കടകളിലും വീടുകളിലും വെള്ളം കയറി

Post a Comment

أحدث أقدم
Join Our Whats App Group