Join News @ Iritty Whats App Group

കണ്ണൂര്‍ സ്വദേശിയായ യുവാവ് മൂന്ന് മാസമായി ദുബായിയില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ തടവിലെന്ന് പരാതി


കണ്ണൂര്‍ സ്വദേശിയായ യുവാവ് മൂന്ന് മാസമായി ദുബായിയില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ തടവിലെന്ന് പരാതി

മൂര്യാട് കാരക്കുറ്റിയിലെ പൂങ്കാവനത്തില്‍ ജസീല്‍ ജലീലാണ് തടവില്‍ കഴിയുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച്‌ പിതാവ് വി വി അബ്ദുല്‍ ജലീല്‍ രംഗത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണു ജസീലിനെ തട്ടികൊണ്ടു പോയത്. ഇക്കാര്യം സ്വാലിഹു തന്നെ വിളിച്ചു പറയുകയായിരുന്നുവെന്ന് ജസീലിന്റെ പിതാവ് പറഞ്ഞു. കോഴിക്കോട് പന്തിരിക്കരയില്‍ കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘത്തിനു പരിചയപ്പെടുത്തിയതു ജസീലാണെന്നു പറഞ്ഞാണ് തടവിലാക്കിയതെന്നും ജലീല്‍ പറഞ്ഞു.
അതെ സമയം മകനെ കാണാതായി എന്ന പരാതി മാത്രമാണ് നല്‍കിയതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു.മകന്‍ ദുബായില്‍ എത്തിയെന്നും ജലീല്‍ പിന്നീട്പ റഞ്ഞതുകെണ്ടാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group