കൊഴിക്കോട്: വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടും പ്രവാസികള്‍ വീട്ടിലെത്താതിരിക്കുകയോ, കാണാതാവുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ കോഴിക്കോട്ട് ജില്ലയിൽമാത്രം ഇത്തതരത്തിലുള്ള മൂന്ന് പരാതികളാണ് ഉയർന്നത്.
ഒന്ന് പേരാമ്പ്രയിലും ഒരോന്നുവീതം വളയത്തും നാദാപുരത്തും. മൂന്നു സംഭവങ്ങളിലും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. പേരാമ്പ്ര പന്തിരിക്കരയിലെ ഇര്‍ഷാദ് മേയ് 13-ന് നാട്ടിലെത്തിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. പൊലീസ് ഇയാളെ വീട്ടിലെത്തിച്ചെങ്കിലും മേയ് 23ന് വയനാട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞ് ഇര്‍ഷാദ് പിന്നെ തിരിച്ചുവന്നില്ല. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരമാണ് കിട്ടിയത്. പിന്നീട് ഇര്‍ഷാദിനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടും വീട്ടിലെത്താത്ത നാദാപുരം മേഖലയിലെ രണ്ടുപേരെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയത്. ചെക്യാട് ജാതിയേരിയിലെ റിജേഷ്, നാദാപുരത്തെ അനസ് എന്നിവരെ കാണാനില്ലെന്നാണ് പരാതി.
ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലുമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടും വിവരം ശേഖരിക്കുന്നുണ്ട്. വിമാനമിറങ്ങിയവരുടെ പേരെടുത്ത് അവര്‍ നാട്ടിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
إرسال تعليق